മക്ക - അറഫ റോഡിൽ രണ്ടു ബസുകളും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 18 ഉംറ തീർഥാടകർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് അപകടം. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരിൽ ആറു പേരെ അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും പത്തു പേരെ ശിശ കിംഗ് ഫൈസൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ രണ്ടു പേർക്ക് റെഡ് ക്രസന്റ് പ്രവർത്തകർ സംഭവ സ്ഥലത്തു പ്രാഥമിക ശുശ്രൂഷകൾ നൽകി.