കോഴിക്കോട്- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റിലായ രണ്ടു വിദ്യാർഥികളുടെ മേൽ യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കുമെന്ന് പ്രോസിക്യൂഷൻ. ഇതിന് രണ്ടു ദിവസത്തെ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതോടെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി.
അതേസമയം, യു.എ.പി.എ ചുമത്തിയതിനോട് വിയോജിച്ചും അറസ്റ്റിനെ ന്യായീകരിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. ഇവരെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തത് കൊണ്ടാണെന്നും യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിടിയിലായ താഹ ഫൈസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.