പള്ളി മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിൻ്റെ അമ്മയെ കണ്ടെത്തി; കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരി അറസ്റ്റില്‍

കോഴിക്കോട്- തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കു മുന്നില്‍ നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കഫറ്റീരിയ ജീവനക്കാരിയായ 21കാരിയാണ് പിടിയിലായത്. ബെംഗളുരുവിലെ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. ശേഷം കോഴിക്കോട്ടെത്തിച്ച് പള്ളിക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. എയര്‍പോര്‍ട്ടിലെ ജീവനക്കാരനാണ് കുഞ്ഞിന്റെ പിതാവെന്ന് പോലീസ് പറഞ്ഞു.

മാനാരിയിലെ ഇസ്ലാഹിയ പള്ളിയില്‍ ചെരിപ്പുകള്‍ വെക്കുന്ന പടിയില്‍ ഒക്ടോബര്‍ 28നാണ് കുഞ്ഞിനെ  ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 'ഈ കുഞ്ഞിനെ കിട്ടുന്നവര്‍ ഒഴിവാക്കരുത്. നിങ്ങള്‍ ഇതിനെ സ്വീകരിക്കണം. ഈ കുഞ്ഞിന്റെ ജനനം 25/10/2019. ഈ കുഞ്ഞിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരിടണം. അല്ലാഹു നിങ്ങള്‍ക്ക് തന്നതാണെന്ന് കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്ക് അല്ലാഹു തന്നു. അത് അല്ലാഹുവിന് തന്നെ ഞങ്ങള്‍ കൊടുത്തു. ഈ കുഞ്ഞിനെ കിട്ടുന്നവര്‍ ബി.സി.ജി, ഒ.പി.വി., ഹെപറ്റൈറ്റിസ്-ബി.1 എന്ന മരുന്നുകളെല്ലാം നല്‍കണം' എന്നെഴതിയ കത്തും കുഞ്ഞിനൊപ്പമുണ്ടായിരുന്നു. 

Also Read I   കല്ലായിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; ആശുപത്രിയിലേക്ക് മാറ്റി-Video

Latest News