കോഴിക്കോട്- മാവോയിസ്റ്റ് ബന്ധമെന്നത് പോലീസിന്റെ കള്ളക്കഥയാണെന്ന് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ അമ്മ സബിത മഠത്തില്‍.
മകന് ഇന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. ഞലമറ: തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് കാണിക്കാന്‍ പോലിസ് ഓരോ കാര്യങ്ങള്‍ ഉന്നയിക്കുകയാണ്. നഗരമാവോയിസ്റ്റ് എന്നുള്ള പ്രയോഗം തന്നെ പോലീസിന്റെ ആരോപണമാണ്. 15 വയസ് മുതല്‍ കുട്ടിയെ നിരീക്ഷിക്കുന്നുവെന്ന് പോലീസ് പറയുന്നു. അന്ന് മുതല്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം. അങ്ങനെയെങ്കില്‍ തിരുത്താനായി എന്തുകൊണ്ട് ഈ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല. മാവോയിസ്റ്റ് ബന്ധമെന്നത് പോലീസിന്റെ കള്ളക്കഥയാണെന്നും സബിത മഠത്തില്‍ ആരോപിച്ചു.
യുഎപിഎ ചുമത്തി യ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ ഇരുവരും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ജാമ്യം ലഭിച്ചില്ലെങ്കില്‍ വിയ്യൂര്‍ ജയിലിലേക്ക് മറ്റും.
അതേസമയം , യുഎപിഎ ചുമത്തിയത് പുനപരിശോധിക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസില്‍ പോലീസ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.