Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വിദേശികള്‍ക്കുള്ള ലെവി അടുത്ത വര്‍ഷവും തുടരുമെന്ന് ധനമന്ത്രാലയം

റിയാദ്- വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണ പദ്ധതികൾ അടുത്ത വർഷവും തുടരുമെന്ന് ധനമന്ത്രാലയം. ജ്യൂസുകൾ അടക്കം മധുരം ചേർത്ത പാനീയങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് അടുത്ത മാസം നിലവിൽ വരും. നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം വിദേശികൾക്കുള്ള ലെവി തുടരും.

ആഗോള വിപണിയിലെ നിരക്കുകൾക്ക് തുല്യമാകുന്നത് വരെ ഊർജ നിരക്കുകൾ പടിപടിയായി വർധിപ്പിക്കും. ഇന്ധനങ്ങളുടെയും വൈദ്യുതിയുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനും ഊർജ നിരക്ക് വർധനവ് ഇനത്തിലുള്ള സബ്‌സിഡി അർഹരായവർക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനും ഇത് സഹായകമാകും. 


സ്വകാര്യ മേഖലക്കുള്ള വിവിധ ഉത്തേജന പദ്ധതികൾ മൂന്നു ലക്ഷത്തിലേറെ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം പ്രയോജനപ്പെടുത്തി. സ്വകാര്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 70 ശതമാനവും ഉത്തേജന പദ്ധതികൾ പ്രയോജനപ്പെടുത്തി. പണരഹിത ഇടപാടുകൾ 28 ശതമാനമായി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ധന മന്ത്രാലയം പറഞ്ഞു. 

Latest News