അബുദാബി- ഞായറാഴ്ച യു.എ.ഇ പതാക ദിനം ആചരിക്കുന്നു. യു.എ.ഇ പ്രസിഡന്റായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2004 നവംബര്‍ മൂന്നിന് അധികാരമേറ്റതിന്റെ സ്മരണക്കായാണ് പതാക ദിനാചരണം. യു.എ.ഇയുടെ പതാക രാജ്യമെങ്ങും ഉയരും. കെട്ടിടങ്ങളും പരിസരവും നഗരവീഥികളും ദേശീയ പതാകകള്‍ കൊണ്ട് അലങ്കരിക്കും. ഐക്യ അറബ് എമിറേറ്റ് പ്രഖ്യാപനം നടന്ന ദുബായ് ജുമൈറയിലെ യൂണിയന്‍ ഹൗസില്‍ പ്രത്യേക പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും.
പതാക ദിനം ആചരിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു.