ആലപ്പുഴ-റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കളത്തിൽവീട്ടിൽ വി. അപ്പുണ്ണി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ആലപ്പുഴ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോഴാണ് രക്ഷപ്പെട്ടത്.
2018 മാർച്ച് 27 ന് പുലർച്ചെ 1.30 ന് മടവൂരിലെ സ്റ്റുഡിയോയിലാണ് രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഖത്തറിലുളള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുൽ സത്താറിന്റെ ക്വട്ടേഷൻ പ്രകാരം അപ്പുണ്ണിയും സംഘവും രാജേഷിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച അപ്പുണ്ണിക്കെതിരായ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.