കുവൈത്ത് സിറ്റി- ചികിത്സ കടമായി ചെയ്താലും രാജ്യം വിടും മുമ്പ് കുടിശിക തീര്‍ക്കണം. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് വിമാനത്താവളങ്ങളിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഈ നിര്‍ദേശം വിദേശികളെ അറിയിച്ചത്.
പണമില്ലെന്ന് വെച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യം കുവൈത്തില്‍ ഇല്ല. അപ്പോള്‍ കൈയില്‍ കാശില്ലെങ്കില്‍ പിന്നീട് തരാമെന്ന സത്യവാങ്മൂലം നല്‍കിയാല്‍ മതി. പക്ഷെ പണം കൊടുക്കാതെ രാജ്യം വിടാമെന്ന് കരുതരുത്. എയര്‍പോര്‍ട്ടില്‍ കുടുങ്ങും.
ചികിത്സാഫീസ് ഏറെ കൂടിയതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന വിദേശികളുടെ എണ്ണം ഇവിടെ കുറവാണ്.