ദുബായ്- അറേബ്യന്‍ ഗള്‍ഫിന്റെ മധ്യഭാഗത്തുണ്ടായ വ്യാഴാഴ്ച രാത്രി 7.43 നുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ യു.എ.ഇയിലും. ഇറാനിലാണ് ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ദക്ഷിണ ഇറാനിലെ ബന്ദാറെ ലംഗേഹിന് 48 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു.
പ്രകമ്പനങ്ങള്‍ യു.എ.ഇയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.