ഇടുക്കി- വിവാഹ വാഗ്ദാനം നൽകി പ്ലസ്ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. പാറത്തോട് പുല്ലുക്കണ്ടം കുത്തുങ്കൽ വിമൽ (20) ആണ് അടിമാലി പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ചയാണ് ഇയാൾ പെൺകുട്ടിയുമായി നാടുവിട്ടത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ എം.വി സ്‌കറിയയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ഇരുവരെയും അരൂരിൽ നിന്ന് കണ്ടെത്തി. ഇന്നലെ അടിമാലി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
ചിത്രം- വിമൽ