മക്കരപറമ്പ്- പത്താം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ ഫിനാൻസ് സെക്രട്ടറി മക്കരപ്പറമ്പ് കൊളപ്പറമ്പ് ഈന്തൻ മുള്ളൻ വീട്ടിൽ ഇ.എം.അബ്ദുൽ അസീസ് മുസ്‌ലിയാരുടെ മകൻ മുഹമ്മദ് യഹ്‌യ (15) ആണ് മരിച്ചത്. കോഴിക്കോട് പൂനൂർ മർകസ് ഗാർഡനിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച രാത്രി ഏഴു മണിയോടെ സ്‌കൂൾ ഹോസ്റ്റൽ കെട്ടിടത്തിലെ മുകൾ നിലയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽനിന്ന് ഷോക്കേറ്റാണ് അപകടം.
സമർഥനായ വിദ്യാർഥിയായിരുന്ന മുഹമ്മദ് യഹ്‌യയുടെ മരണം കൊളപ്പറമ്പ് ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. പൂനൂരിലെ സഹപാഠികളുടെ സാനിധ്യത്തിൽ കൊളപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കി. മാതാവ്: നസീമ. സഹോദരങ്ങൾ: മഹമൂദ് ത്വാഹ, ആരിഫ, താഹിറ.