കൊല്ലം- ബുധനാഴ്ച സംസ്ഥാന വ്യാപകമായി പി.ഡി.പി ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താലില്‍നിന്ന് പിന്‍മാറണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി അറിയിച്ചു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി തള്ളിയ കര്‍ണാടക എന്‍ഐഎ കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.