ജിദ്ദ- ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നല്ലാതെ റോഡ് സൈഡുകളില്‍നിന്ന് സിം കാര്‍ഡുകള്‍ വാങ്ങിയാല്‍ വഞ്ചിക്കപ്പെടാമെന്ന സന്ദേശത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം.
വഴിവക്കില്‍ വിവിധ കമ്പനികളുടെ സിം കാര്‍ഡുകള്‍ വില്‍പന നടത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയയ്ത് മറ്റുള്ളവര്‍ക്ക് അതേ തിരിച്ചറിയല്‍ കാര്‍ഡില്‍ തന്നെ സിം വില്‍ക്കുന്നുവെന്നാണ് സന്ദേശത്തിലെ ഉള്ളടക്കം.
ആറും ഏഴും സിംകാര്‍ഡുകള്‍വരെ തങ്ങളറിയാതെ തങ്ങളുടെ പേരില്‍ വന്നിട്ടുണ്ടെന്നും ഇതുമൂലം സാമ്പത്തിക നഷ്ടമുള്‍പ്പെടെ ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നുവെന്ന സാക്ഷ്യപ്പെടുത്തലോടെയാണ് സന്ദേശം പ്രചരിക്കുന്നത്. റോഡുവക്കില്‍നിന്ന് ഇത്തരം കാര്‍ഡുകള്‍ വാങ്ങരുതെന്ന ഉപദേശത്തോടെയാണ് സന്ദേശത്തിന്റെ ഒഴുക്ക്. പോസ്റ്റ്‌പെയ്ഡ് കാര്‍ഡുകള്‍വരെ ഇങ്ങനെ നല്‍കുന്നുണ്ടെന്നും ഇതുമൂലം വന്‍ തുക ബില്‍ അടക്കേണ്ടി വന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശവും കബളിപ്പിക്കലാണോ അല്ലയോ എന്ന് വ്യക്തമല്ലെങ്കിലും സിം കാര്‍ഡ് വാങ്ങുന്നവര്‍ എപ്പോഴായാലും സേവന ദാതാക്കളുടെ ഔദ്യോഗിക ഔട്ട്‌ലെറ്റുകളില്‍നിന്നുതന്നെ കാര്‍ഡുകള്‍ വാങ്ങുന്നതാവും സുരക്ഷിതം.