Sorry, you need to enable JavaScript to visit this website.

പെരിയ കേസ് സി.ബി.ഐക്ക് വിട്ട നടപടിക്ക് സ്റ്റേ ഇല്ല; വാദം തുടരും

കൊച്ചി-സി.പി.എം പ്രവർത്തകർ പ്രതികളായ കാസർക്കോട് പെരിയ ഇരട്ടക്കൊലകേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സർക്കാറിന്റെ അപ്പീലിൽ തിങ്കളാഴ്ചയും വാദം തുടരുമെന്ന് അറിയിച്ച ഹൈക്കോടതി കേസിന്റെ പൂർണമായ ഡയറി ഹാജരാക്കാനും ഉത്തരവിട്ടു. കേസിന്റെ കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ചും ആവർത്തിച്ചു. ജി.ഐ പൈപ്പുകൊണ്ട് അടിച്ചപ്പോൾ മുറിവുണ്ടായത് എങ്ങിനെയെന്ന ചോദ്യത്തിന് വാളുകൊണ്ട് വെട്ടിയപ്പോഴുള്ള മുറിവും മരണകാരണമായേക്കാം എന്നായിരുന്നു സർക്കാറിന്റെ മറുപടി. നിലവിൽ കേസ് സി.ബി.ഐക്ക് വിട്ട നടപടിക്ക് സ്റ്റേ നൽകാനാകില്ലെന്നും സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം തിങ്കളാഴ്ച വാദം കേൾക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കാസർക്കോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണ് വെട്ടിക്കൊന്നത്. കേസിന് പിന്നിലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് സി.ബി.ഐക്ക് വിടരുതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
 

Latest News