ഹഫര്‍ അല്‍ ബാത്തിന്‍- സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലയായ ഹഫര്‍ അല്‍ ബാത്തിനില്‍ ശക്തമായി പെയ്ത മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഏഴു പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 11 പേര്‍ക്ക് പരിക്കുണ്ട്. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 1176 പേര സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
ശക്തമായ ആലിപ്പഴ വര്‍ഷത്തോടെ പെയ്ത മഴയില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു.