ജിദ്ദ-കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി. തെക്കേച്ചാലില്‍ ടി.സി. മുഹമ്മദ് (63) ആണ് മരിച്ചത്. ജിദ്ദ നുസ്ലയില്‍ ബഖാലയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് സബീല്‍, അയിഷ തസ്നി. മരുമകള്‍: മുന്‍ഷിദ.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ മറവുചെയ്യും.