തിരുവനന്തപുരം-വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.
കുട്ടികളെ കൊന്നുതള്ളിയവര്‍ റോഡിലൂടെ വിലസി നടക്കുകയാണെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേസിന്റെ ഗൗരവം പ്രതിഫലിപ്പിക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.