ജിസാൻ- ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിന് മുകളിൽ ഇലക്ട്രിക് കേബിൾ വീണ സംഭവത്തിൽ 55 കുട്ടികളുടെ ജീവൻ രക്ഷിച്ച ഡ്രൈവർക്ക് പാരിതോഷികം. ഹൈ വോൾട്ടേജ് കേബിൾ പൊട്ടി വീണപ്പോൾ മനോധൈര്യം കൈവിടാതിരുന്ന ഗാസി രിഫാഇയെ അൽവാസിലി സ്‌കൂളിലെ ബസ് കമ്പനി അധികൃതർ 25,000 റിയാൽ നൽകി ആദരിച്ചു.
ബസിനകത്തെ ഇരുമ്പ് കമ്പികളിൽ ഒരു കാരണവശാലും സ്പർശിക്കരുതെന്ന് നിർദേശിച്ച റിഫാഇ 55 പെൺകുട്ടികളെയും ശ്രദ്ധാപൂർവം ഇറക്കുകയായിരുന്നു. കുട്ടികളെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.