ദുബായ്- മധുരവും വെളിച്ചവും നിറവ് പകര്‍ന്ന ദീപാവലി ആഘോഷവുമായി ദുബായില്‍ ഇന്ത്യക്കാരും സ്വദേശികളും. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പലേടത്തും താല്‍പര്യപൂര്‍വമാണ് സ്വദേശികള്‍ അണിനിരന്നത്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ നടന്ന ആഘോഷങ്ങളില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുത്തു. ഇമേജിന്‍ ഷോ എന്ന പേരില്‍ നടത്തിയ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം ചമയമിട്ട ഗജരൂപങ്ങളായിരുന്നു. 29 വരെ ആഘോഷങ്ങള്‍ തുടരും.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍, നടി നൈല ഉഷ എന്നിവര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ആര്‍.ഇ സി.ഇ.ഒ അഹമ്മദ് അല്‍ ഖാജ, അല്‍ ഫുത്തെം മോള്‍ ഗ്രൂപ്പ് ഡയറക്ടര്‍ തിമോത്തി ഏണസ്റ്റ്, സ്റ്റീഫന്‍ ക്ലീവര്‍ തുടങ്ങിയവരും പങ്കെടുത്തു. ഇനിയുള്ള ദിവസങ്ങളിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും കരിമരുന്നു പ്രയോഗം ഉണ്ടാവും. ഭക്ഷ്യമേളകളും അരങ്ങേറും.
മധുരക്കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ലഡുവും ജിലേബിയും മൈസൂര്‍പാക്കുമടക്കമുള്ള വിഭവങ്ങള്‍ ബേക്കറികളില്‍ നിരന്നു. സ്വര്‍ണ വില്‍പനയിലും വലിയ തോതില്‍ വര്‍ധനവുണ്ടായി.