അബുദാബി- ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നടന്ന ഫാഷന്‍ ഷോയില്‍ മലയാളിക്ക് വിജയം. ഉമ്രാവോ ജാന്‍ എന്ന പ്രമേയത്തില്‍ നടന്ന ഫാഷന്‍ ഷോയില്‍ 33 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ഡോ. ടിന പ്രദീപ്കുമാര്‍ കിരീടം ചൂടിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വീട്ടമ്മമാര്‍ വരെ റാംപില്‍ ചടുലതയോടെ ചുവടുവച്ചു.
അനുഷ അശ്വിന്‍, ദേവാംഗി തിവാരി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയത്. ബെസ്റ്റ് ഇന്ത്യന്‍ എത്‌നിക് വെയര്‍, ബെസ്റ്റ് ഇന്ത്യന്‍ ഈവനിംഗ് വെയര്‍, ബെസ്റ്റ് വാക് എന്നീ പുരസ്‌കാരങ്ങളും അനുഷ അശ്വിന്‍ സ്വന്തമാക്കി.
18 മുതല്‍ 32 വയസ്സ് വരെയുള്ളവരുടെ ഖൂബ് സൂരത് വിഭാഗത്തില്‍ 10 മത്സരാര്‍ഥികളില്‍ സ്‌മൈലിയാണ് ജേതാവ്. അഗ്രത സുജിത്, എദ്‌ന എല്‍സ ജോര്‍ജ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം.