കണ്ണൂർ- ചക്കരക്കല്ലിൽ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചക്കരക്കൽ അപ്പക്കടവിലെ അഞ്ജലി അശോകൻ (16), ആദിത്യ സതീന്ദ്രൻ (16) എന്നിവരാണ് മരിച്ചത്. ചെമ്പിലോട് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനികളാണ്.
തലമുണ്ടയിലെ അശോകൻ-സുനിത ദമ്പതികളുടെ ഏക മകളാണ്
അഞ്ജലി. കാഞ്ഞിരോട് ശ്രീലയത്തിൽ സതീശൻ-ബിന്ദു ദമ്പതികളുടെ മകളാണ് ആദിത്യ.
ഇന്നലെ വൈകിട്ടാണ് സംഭവം. ഉച്ച വരെ സ്‌കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ് ഇരുവരും അഞ്ജലിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. മുകളിലെ മുറിയിൽ കയറിയ ഇരുവരും സന്ധ്യയായിട്ടും പുറത്തു വരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആരാധ്യയാണ് ആദിത്യയുടെ സഹോദരി. മൃതദേഹങ്ങൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ. ഇൻക്വസ്റ്റ് ഇന്ന് നടക്കും. എടക്കാട് സി.ഐ പ്രദീപ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.