ബുറൈദ- ബുറൈദയിൽനിന്നും അറുപത് കിലോമീറ്റർ ദൂരെയുള്ള ബദായയിൽ ബഖാല ജീവനക്കാരനായിരുന്ന തൃശൂർ മുനക്കക്കടവ് ചിന്നക്കൽ അബ്ദുൽ മജീദ് (58) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. മുപ്പത്തിയേഴ് വർഷമായി പ്രവാസ ലോകത്തെ സജീവ സാന്നിധ്യമാണ് അബ്ദുൽ മജീദ് .കഴിഞ്ഞ വേനലവധിക്ക് ഭാര്യയും മക്കളും സൗദിയിലെത്തുകയും ഇവരൊരുമിച്ച് ഹജ്ജും ഉംറയും നിർവ്വഹിച്ചതിനു ശേഷം കുടുംബം നാട്ടിലേക്ക് തിരിക്കുകയും ചെയ്തതാണ്. ആദ്യകാലങ്ങളിൽ മസറയിൽ ജോലിക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ പതിനഞ്ചു വർഷമായി ബഖാലയിലാണ് ജോലി നോക്കുന്നത്. ഭാര്യ: ആയിശ.മക്കൾ:മാജിദ, മുഹമ്മദ്,നാജിദ, മുസമ്മിൽ. മരുമകൻ: ജാസി(മരുമകൻ). ഭാര്യാ സഹോദരൻ റാഫി ജിദ്ദയിൽ നിന്നും ബുറൈദയിലേക്ക് തിരിച്ചിട്ടുണ്ട്. മയ്യിത്ത് ഒലയ്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സൗദിയിൽ തന്നെ മറവു ചെയ്യാനാണ് താൽപ്പര്യപ്പെടുന്നതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി കെ.എം.സി.സി പ്രവർത്തകരോടൊപ്പം ഷൗക്കത്ത് ആലപ്പുഴ, ഹാരിസ് താമരശ്ശേരി, സിറാജ് തൃപയാർ, ആലംകോട് അബ്ദുൽ ഖാദർ, ഫൈസൽ, തുടങ്ങിയവർ രംഗത്തുണ്ട്.