Sorry, you need to enable JavaScript to visit this website.

ഉംറക്കെത്തിയ മഞ്ചേരി സ്വദേശി മക്കയിൽ നിര്യാതനായി 

മക്ക - ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ വയോധികൻ നിര്യാതനായി. മഞ്ചേരി വീമ്പൂർ സ്വദേശി പന്തപ്പിലാക്കൽ അബ്ദുല്ല (74) യാണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. ഭാര്യ പാത്തുക്കുട്ടിയുടെ കുടെയാണ് ഉംറ നിർവഹിക്കാനെത്തിയത്. 
മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം മക്ക ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി. മക്കൾ: ജുമൈലത്ത്, സഫിയ, ഫാത്തിമ ശറഫു, മുഹമ്മദ് ഷാഫി. മരുമക്കൾ: സൽമത്ത്, ഷരീഫ്, സൈതലവി. 
 

Latest News