അബുദാബി- നാലു പതിറ്റാണ്ടുകാലത്തെ യു.എ.ഇ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂര്‍ പുതിയപുഴക്കര സ്വദേശി കെ. മൂസാന്‍ ഹാജിക്ക് പുതിയ പുഴക്കര ബദരിയ്യ യു.എ.ഇ കമ്മറ്റി യാത്രയയപ്പ് നല്‍കി.
അബുദാബി എയര്‍പോര്‍ട്ട് ഗാര്‍ഡന്‍ പാര്‍ക്കില്‍ ടി.പി. അബ്ദുല്ല ഹാജിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ബദരിയ്യ യു.എ.ഇ ഉപദേശക സമിതി ചെയര്‍മാന്‍ കെ. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. ഇല്യാസ് കെ.ടി , നൗഷാദ് ടി.പി, ഹക്കീം എന്‍.പി, നിയാസ്.ഇ ,നൂറുദ്ദീന്‍ എം, ഉവൈസ് എന്‍.പി, ജവാദ് എം, സുബൈര്‍ കെ.പി, റഷീദ് സി.എം, അബ്ദുല്‍ അസീസ് കെ. തുടങ്ങിയവര്‍ സംസാരിച്ചു. ഉപഹാരം അബ്ദുല്ല ഹാജി കൈമാറി.
ജനറല്‍ സെക്രട്ടറി റഹീസ് കെ.ടി സ്വാഗതവും അഷ്‌റഫ് സി.എം.പി നന്ദിയും പറഞ്ഞു.
ബദരിയ്യ യു.എ.ഇ പുതിയ പ്രസിഡന്റായി മുര്‍ഷിദ് ടി.പിയേയും ജനറല്‍ സെക്രട്ടറിയായി റഹീസ് കെ.ടിയേയും ട്രഷററായി എം.നൂറുദ്ദീനേയും തെരഞ്ഞെടുത്തു.