കുവൈത്ത് സിറ്റി- വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഇനത്തില്‍ ഫീസ് ഈടാക്കുമ്പോഴും അവര്‍ ചികിത്സാ സേവനത്തിനായി ഏറെ പണം ചെലവഴിക്കേണ്ടി വരുന്നതായി പരാതി. വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇനത്തില്‍ ഈ വര്‍ഷം ആദ്യ ആറ് മാസത്തിനിടെ ആരോഗ്യ മന്ത്രാലയം ശേഖരിച്ചതു 25.2 ദശലക്ഷം ദിനാറാണ്. 2003 മുതല്‍ ഇന്‍ഷുറന്‍സ് തുക ശേഖരിക്കുന്ന കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയതിനു ശേഷം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഓഫിസ് മുഖേനയും ഓണ്‍ലൈന്‍ വഴിയും ശേഖരിച്ച തുകയാണ് ഇത്. 2018ല്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇനത്തില്‍ 109.2 ദശലക്ഷം രൂപയായിരുന്നു ശേഖരിച്ചത്.
ചികിത്സാ ചെലവ് കൂടുന്നത് കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് മെഡിക്കല്‍ അസോസിയേഷന്‍ മേധാവി ഡോ.അഹമ്മദ് അല്‍ അനേസി പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് നല്‍കേണ്ട ഉത്തരവാദിത്തം തൊഴിലുടമയുടേതാണെന്ന വ്യവസ്ഥ ഉണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.