ദുബായ്- എക്‌സ്‌പോ-2020 ദുബായില്‍ ഐക്യരാഷ്ട്ര സഭക്ക് പ്രത്യേക പവിലിയന്‍. യു.എന്‍ രൂപികൃതമായതിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത്.
വിവിധ രാജ്യങ്ങളില്‍ യു.എന്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ മനസ്സിലാക്കാന്‍ പവിലിയനുകളില്‍ അവസരമുണ്ട്. യു.എന്നിന്റെ പല പദ്ധതികളും മാതൃകാപരമായി നടപ്പാക്കിവരുന്ന രാജ്യമാണു യു.എ.ഇയെന്ന് എക്‌സ്‌പോയില്‍ യു.എന്നിന്റെ ചുമതലയുള്ള കമ്മിഷണര്‍ ജനറല്‍ മാഹിര്‍ നാസര്‍ പറഞ്ഞു.