Sorry, you need to enable JavaScript to visit this website.

പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമായി ഷാര്‍ജയില്‍ ഷോപ്പിംഗ് കേന്ദ്രം

ഷാര്‍ജ-  പ്രവാസി തൊഴിലാളികള്‍ക്കു മാത്രമായി സജയില്‍ ഷോപ്പിംഗ് മാള്‍ വരുന്നു. ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. മാളിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മാള്‍ നിര്‍മിക്കുന്നതെന്ന് ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സലിം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു. എമിറേറ്റിലെ തൊഴിലാളികളില്‍ എഴുപത് ശതമാനവും സജ മേഖലയിലാണ് താമസിക്കുന്നത്.
88 കടകള്‍ ഉള്‍ക്കൊള്ളുന്ന മാളില്‍ 1,000 പേര്‍ക്ക് ഇരിക്കാവുന്ന 2 സിനിമാശാലകള്‍, ആശുപത്രി എന്നിവയുമുണ്ടാകും. സജ വ്യവസായ മേഖലക്കും ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിനും  ഇടയില്‍ പാര്‍ക്കുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

 

Latest News