അരൂര്‍-വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെനിലനിന്ന സസ്പെന്‍സിനൊടുവില്‍ അരൂര്‍ നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മനു സി. പുളിക്കലിനെ പരാജയപ്പെടുത്തിയത്. ഔദ്യോഗിക ഫലം പുറത്തുവന്നിട്ടില്ല.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലൊഴികെ അവസാനംവരെ ഷാനിമോള്‍ ഉസ്മാന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ആയിരത്തില്‍ താഴെ മാത്രമുണ്ടായിരുന്ന വോട്ടുകളുടെ ഭൂരിപക്ഷം എതു നിമിഷവും മാറിമറിയാം എന്ന നിലയിലായിരുന്നു.