കൊച്ചി- കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.
ആദ്യ ഫലസൂചനകളനുസരിച്ച് യു.ഡി.എഫ് മൂന്ന് മണ്ഡലങ്ങളിലും എല്‍.ഡി.എഫ് രണ്ട് മണ്ഡലങ്ങളിലും മുന്നിട്ട് നില്‍ക്കുകയാണ്. എറണാകുളം, അരൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. വട്ടിയൂര്‍കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു.
മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്‍ വിജയം ഉറപ്പിച്ച നിലയിലാണ് മുന്നേറുന്നത്. 2714 നാണ് അദ്ദേഹം മുന്നിട്ടുനില്‍ക്കുന്നത്.