തിരുവനന്തപുരം- മുൻ എം.പിയും എം.എൽ.എയുമായ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എ.ഐ.എസ്.എഫ് മുൻ വൈസ് പ്രസിഡന്റ് കെ.എ ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു.
ഇടതുപാർട്ടിയിൽല നിന്ന് 257 പേർ ബി.ജെ.പിയിൽ ചേരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. അഞ്ച് മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കാൻ കഴിഞ്ഞു. സി.പി.ഐ.എമ്മിൽ നിന്നും സി.പി.ഐയിൽ നിന്നും കൂടുതൽ പേർ ബി.ജെ.പിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റി പോളുകൾ കണക്കാക്കുന്നില്ലെന്നും മുഴുവൻ മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.