ജിദ്ദ- വടകരയിലെ യുവ പൈലറ്റിനെ ജിദ്ദ സൗദി വടകര മുസ്‌ലിം ജമാഅത്ത് (എസ്.വി.എം.ജെ) ആദരിച്ചു. ജിദ്ദ അല്‍ അബീര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ ജാബിര്‍ വലിയകത്തിന്റെ മകന്‍ അദ്‌നാന്‍ ജാബിറാണ് യു.എസില്‍ ചെന്ന് കൊമേഷ്യല്‍ പൈലറ്റ് ബിരുദം നേടിയത്. അപൂര്‍വ നേട്ടത്തിലൂടെ വടകരക്കാരുടെ കണ്ണിലുണ്ണിയായി മാറിയ അദ്‌നാനെ അഭിനന്ദിക്കാനാണ് എസ്.വി.എം.ജെ സ്‌നേഹാദരം എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പ്രസിഡണ്ട് പി.ടി.കെ അഹമ്മദ് അധ്യക്ഷനായിരുന്നു. മുഹമ്മദ് മാസിലിന്റെ ഖിറാഅത്തോട് കൂടിയാണ് പരിപാടി തുടങ്ങിയത്. സി.ഒ.ടി അസീസ് (മലയാളം ന്യൂസ് ) സ്‌നേഹാദരം ഉദ്ഘാടനം ചെയ്തു. പ്രൊഫ: ഇസ്മായില്‍ മരുതേരി മുഖ്യ പ്രഭാഷണം നടത്തി.
ജനറല്‍ സിക്രട്ടറി ജാബിര്‍ വലിയകത്ത്, മുഹമ്മദ് അസ്‌ലം കെ.പി, വര്‍ക്കിംഗ് പ്രസിഡണ്ട് എന്‍.പി.അബ്ദുല്‍ വഹാബ്, മുക്കോലക്കല്‍ അബ്ദുല്‍ ജലീല്‍, ജോയിന്റ് സെക്രട്ടറി തഹ്ദീര്‍. ആര്‍.കെ, അഷ്‌റഫ് വൈക്കിലേരി, ഇര്‍ഷാദ്.എന്‍.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കമ്മിറ്റിയുടെ മെമന്റോ ഇസ്മായില്‍ മരുതേരി അദ്‌നാന്‍ ജാബിറിന് സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ പഠനകാലത്തെ അനുഭവങ്ങള്‍ അദ്‌നാന്‍ പങ്ക് വെച്ചു. വര്‍ക്കിംഗ് സെക്രട്ടറി താഹിര്‍ തങ്ങള്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് നസീര്‍.എം നന്ദിയും രേഖപ്പെടുത്തി.