കോബാറിൽ ഇന്ത്യൻ ബാലൻ കടലിൽ വീണു മരിച്ചു

ദമ്മാം-അൽ കോബാർ കോർണിഷിൽ ഇന്ത്യക്കാരനായ പിഞ്ചു ബാലൻ കടലിൽ വീണു മരിച്ചു. ഹൈദരാബാദ് സ്വദേശികളായ അസീം അഹമ്മദ്, ജുവൈരിയ ദമ്പതികളുടെ മൂന്നര വയസ്സുള്ള മകൻ ദഹീർ അഹമ്മദാണ് കോബാർ  ന്യൂ കോർണിഷിൽ കടലിൽ വീണു മരിച്ചത്. കുടുംബ സമേതം കോർണിഷിൽ സമയം ചില വഴിക്കാനെത്തിയതായിരുന്നു. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കടലിൽ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല.
നാലു വർഷമായി അസീം അഹമ്മദ് കോബാറിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്തുവരുകയാണ്. രണ്ട് മക്കളിൽ മൂത്തമകനാണ് മരിച്ചത്. ദഹീം അഹമ്മദ് (ഒന്നര)യാണ്് ഇളയപുത്രൻ. മൃതദേഹം കോബാറിൽ മറവു ചെയ്യും.

Latest News