ദമാം- സന്ദർശകവിസയിൽ ദമാമിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് കോങ്ങാട് മുണ്ടൂർ കോഡൂർ കിഴക്കേവീട്ടിൽ രാധാകൃഷ്ണനാ(69)ണ് മരിച്ചത്. ഒന്നരമാസം മുൻപാണ് ഭാര്യ പ്രേമയുമൊത്ത് ദമാം കാനൂ കമ്പനിയിൽ ക്വാളിറ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന മകൻ മണികണ്ഠന്റെ വിസിറ്റിംഗ് വിസയിൽ ദമാമിൽ എത്തിയത്. തമിഴ്‌നാട് സർക്കാർ പ്രിന്റിംഗ് പ്രസ്സിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സർവീസിൽ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്നതിനിടയിലാണ് ദമാമിൽ എത്തിയത്. കോയമ്പത്തൂരിൽ സ്ഥിര താമസക്കാരനായ ഇദ്ദേഹത്തിനു മനികണഠനെ കൂടാതെ വിനോദ് എന്നൊരു മകൻ കൂടിയുണ്ട്. മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.