Sorry, you need to enable JavaScript to visit this website.

ഈ മതഭ്രാന്തന്മാര്‍ക്ക് പ്രൊഫഷണലിസത്തെ കുറിച്ച് ഒന്നുമറിയില്ല; നൊബേല്‍ വിമര്‍ശകര്‍ക്ക് രാഹുലിന്റെ ചുട്ടമറുപടി

ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിയടക്കമുള്ള ബിജെപി നേതാക്കളുടെ വിമര്‍ശനത്തിനു പാത്രമായ ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവ് ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോടിക്കണക്കിന് ഇന്ത്യക്കാര്‍ താങ്കളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച മിനിമം വേതനമുറപ്പ് പദ്ധതിയായ ന്യായ് എന്ന ആശയത്തിനു പിന്നില്‍ അഭിജിത് ബാനര്‍ജിയായിരുന്നു. ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ബാനര്‍ജിക്കെതിരെ പരാമര്‍ശനം നടത്തിയിരുന്നു. ഇതിന്ചുട്ടമറുപടിയാണ് രാഹുലിന്റെ ട്വീറ്റ്. 'പിയ, ബാനര്‍ജീ... വെറുപ്പിനാല്‍ അന്ധത ബാധിച്ച ഈ മതഭ്രാന്തന്മാര്‍ക്ക് പ്രൊഫഷലിസത്തെ കുറിച്ച് ഒന്നുമറിയില്ല. ഒരു പതിറ്റാണ്ടു കാലം ശ്രമിച്ചാചും അവര്‍ക്കത് വിശദീകരിച്ചു കൊടുക്കാനും താങ്കള്‍ക്കു കഴിയില്ല. കോടിക്കണക്കിന് ഇന്ത്യക്കാര്‍ താങ്കളുടെ നേട്ടത്തില്‍ അഭിമാന കൊള്ളുന്നുവെന്നത് തീര്‍ച്ചയാണ്'- രാഹൂല്‍ ട്വീറ്റിലൂടെ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ പിന്തുണച്ചതിലൂടെ അഭിജിത് ബാനര്‍ജി വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ ഇടതു ചായ്‌വ് ആണെന്നും കോണ്‍ഗ്രസിന്റെ പരാജയത്തിലൂടെ അദ്ദേഹത്തിന്റെ ആശയം ഇന്ത്യക്കാര്‍ തള്ളിയതാണെന്നും ആയിരുന്നു മന്ത്രി പിയൂഷ് ഗോയലിന്റെ വിമര്‍ശനം.

Latest News