Sorry, you need to enable JavaScript to visit this website.

ജോളി വഴിതെറ്റിക്കാൻ ശ്രമിച്ചു; നിരവധി തെളിവുകൾ ലഭിച്ചെന്ന് പോലീസ്‌

 കോഴിക്കോട് - കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പോലീസ് കസ്റ്റഡി കാലാവധിയിൽ നിസ്സഹകരിച്ചും ഉത്തരം നൽകാതെയും മാറ്റിപ്പറഞ്ഞും വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും നിരവധി തെളിവുകൾ ലഭിച്ചതായി പോലീസ്.
തന്ത്രപരമായി തുടർച്ചയായി ചോദ്യം ചെയ്തതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതുകൊണ്ടാണ് അവസാനം വീട്ടിൽ സൂക്ഷിച്ചിരുന്ന സയനൈഡ് അടക്കം ജോളിക്ക് കാണിച്ചു കൊടുക്കേണ്ടിവന്നത്.
ആസൂത്രണത്തോടെ പോലീസിന്റെ തുടർച്ചയായ ചോദ്യം ചെയ്യലാണ് ജോളിയെ മാനസികമായി തളർത്തിയത്. കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം കൊല്ലപ്പെട്ട ജോളിയുടെ ഭർത്താവ് റോയ് തോമസിൽ നിന്ന് വൻ തുക തട്ടിയെടുത്ത സുഹൃത്തിനെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റോയിയുടെ പിതാവ് ടോം തോമസ് ജോളിക്ക് വീട് വാങ്ങുവാനായി നൽകിയ 18 ലക്ഷം രൂപയിൽ നിന്ന് പത്തു ലക്ഷം രൂപ കട്ടിപ്പാറയിലെ റോയിയുടെ സുഹൃത്ത് സ്ഥലം വാങ്ങുവാനായി വാങ്ങിയിരുന്നു. ഇതിനു ശേഷമാണ് റോയി കൊല്ലപ്പെടുന്നത്.
അതിനു ശേഷം കച്ചവടം റദ്ദ് ചെയ്ത് ഈ തുക തിരികെ വാങ്ങാനായി ജോളി സമീപിച്ചപ്പോൾ പണം റോയിയുടെ സുഹൃത്ത് തിരിച്ചുവാങ്ങിയതായി സ്ഥലമുടമസ്ഥൻ പറഞ്ഞു. ഇത് ചോദിക്കാൻ പോയ ജോളിയും സുഹൃത്തും വാക്കുതർക്കമുണ്ടായി.
ഇതിനു ശേഷം റോയിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കോപ്പി തനിക്ക് ലഭിച്ചുവെന്നും പണം ആവശ്യപ്പെട്ട് ഇനിയും വന്നാൽ ദുരൂഹ മരണത്തെക്കുറിച്ച് വലിയ ചർച്ചയുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസിന്റെ തുടരന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുവാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 
താമരശ്ശേരി ചുങ്കത്ത് റോയി ഓയിൽ കച്ചവടം നടത്തിയിരുന്ന സമയത്തെ സുഹൃത്താണ് ഇയാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Latest News