ജിസാന്‍ - സ്വാംത ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആഫ്രിക്കന്‍ വംശജനായ ഡോക്ടര്‍ താമസസ്ഥലത്തു വെച്ച് സഹപ്രവര്‍ത്തകരെ ആക്രമിച്ചു. അപ്രതീക്ഷിതമായി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഡോക്ടര്‍ അക്രമാസക്തനാവുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഡോക്ടറെ കീഴടക്കി സമാധാനിപ്പിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്ത ഡോക്ടറെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
അഞ്ചു ദിവസം മുമ്പാണ് ആഫ്രിക്കന്‍ ഡോക്ടര്‍ സ്വാംത ജനറല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സ്വാംത ആശുപത്രിയില്‍ വിദേശ ഡോക്ടര്‍ രോഗികളുമായി വാക്കേറ്റമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്തു എന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും താമസസ്ഥലത്തു വെച്ചാണ് ഡോക്ടര്‍ക്ക് മാനസിക വിഭ്രാന്തി ബാധിച്ചതെന്നും ജിസാന്‍ ആരോഗ്യ വകുപ്പ് പറഞ്ഞു.