Sorry, you need to enable JavaScript to visit this website.

ഖുറൈസ് എണ്ണപ്പാടത്ത് ആക്രമണത്തിന്റെ ആഘാതം കുറച്ചത് റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങള്‍

റിയാദ് - കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രത്തിനുനേരെ കഴിഞ്ഞ മാസം പതിനാലിന് ആക്രമണമുണ്ടായ ഉടൻ 300 ലേറെ എണ്ണക്കിണറുകൾ റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് അടച്ചതായി സൗദി അറാംകൊ കമ്പനിക്കു കീഴിലെ ഖുറൈസ് എണ്ണപ്പാടത്തെ പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റ് മാനേജർ മുഹമ്മദ് അൽസുവൈഗ് വെളിപ്പെടുത്തി.

പ്രവിശാലമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന എണ്ണപ്പാടങ്ങളും എണ്ണക്കിണറുകളും റിമോട്ട് കൺട്രോൾ രീതിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഓയിൽഫീൽഡ് സംവിധാനം വഴിയാണ് പ്രവർത്തിപ്പിക്കുന്നത്. 
ആക്രമണമുണ്ടായ ഉടൻ ഈ സംവിധാനം വഴി എണ്ണക്കിണറുകൾ അടക്കുകയായിരുന്നു. 
ഖുറൈസിലെ അഞ്ചു എണ്ണ യൂനി റ്റുകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ഉൽപാദനം വേഗം പുനരാരംഭിക്കുന്നതിന് ഇത് സഹായിച്ചു.


അത്യാധുനിക രീതിയിലുള്ള രൂപകൽപനയും മറ്റ് സംവിധാനങ്ങളും ആക്രമണം പ്രതിരോധിക്കുന്നതിന് സഹായകമായി. ആക്രമണം നടന്ന് 24 മണിക്കൂറിനകം ഉൽപാദന നിലവാരം നിലനിർത്തുന്നതിന് കമ്പനിയെ സഹായിച്ച പ്രധാന ഘടകമാണിതെന്നും മുഹമ്മദ് അൽസുവൈഗ് പറഞ്ഞു. 

 

Latest News