Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാസായുധ അന്വേഷണത്തിൽ സിറിയ  സഹകരിക്കണം -സൗദി അറേബ്യ

നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യു.എൻ ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചയിൽ യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമി സംസാരിക്കുന്നു. 

റിയാദ്- രാസായുധ ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സിറിയ പൂർണ തോതിൽ സഹകരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യു.എൻ ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചയിൽ യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമിയാണ് ഇക്കാര്യംആവശ്യപ്പെട്ടത്.

രാസായുധ നിരോധ കരാറുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകളും യു.എൻ രക്ഷാ സമിതി തീരുമാനവും പാലിക്കുന്നതിൽനിന്ന് സിറിയൻ ഭരണകൂടം ഒളിച്ചോടുകയാണ്. ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസുമായി പൂർണ തോതിൽ സിറിയ സഹകരിക്കണമെന്ന് 2013 ൽ യു.എൻ രക്ഷാ സമിതി പാസാക്കിയ 2218-ാം നമ്പർ പ്രമേയം ആവശ്യപ്പെടുന്നു. 


രാസായുധ ഉപയോഗവുമായും രാസായുധ ശേഖരം നശിപ്പിച്ചതുമായും ബന്ധപ്പെട്ട് സിറിയ ആദ്യം പുറത്തിറക്കിയ പ്രസ്താവനയും രണ്ടാമത് നടത്തിയ വെളിപ്പെടുത്തലും തമ്മിൽ വൈരുധ്യമുണ്ട്. സിറിയൻ ഗവൺമെന്റ് സിറിയയിൽ രാസായുധം ഉപയോഗിച്ചത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. സിറിയ രാസായുധം ഉപയോഗിച്ചതായി വസ്തുതാന്വേഷണ സംഘം നേരത്തെ സമർപ്പിച്ച റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നു. 


സാമ്പത്തിക വളർച്ചക്ക് ആവശ്യമായ സഹായങ്ങൾ ലെബനോന് സൗദി അറേബ്യ നൽകിയിട്ടുണ്ട്. ഹിസ്ബുല്ല പോലുള്ള ഭീകര മിലീഷ്യകളെ മാത്രമാണ് സിറിയ ലെബനോന് നൽകിയത്. ലെബനോനിൽ സിറിയ നടത്തിയ സൈനിക ഇടപെടലുകൾ ദീർഘ കാലത്തെ സാമ്പത്തിക വളർച്ചയും പുരോഗതിയുമാണ് തടസ്സപ്പെടുത്തിയത്. ലെബനീസ് പ്രധാനമന്ത്രിമാരെയും മാധ്യമ പ്രവർത്തകരെയും സ്‌ഫോടനങ്ങളിലൂടെയും മറ്റും സിറിയ വകവരുത്തിയെന്നും യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു.

 

Latest News