ദോഹ- ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടു പിഞ്ചുകുട്ടികൾ ഹമദ് ആശുപത്രിയിൽ മരിച്ചു. ഏഴ് മാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ മക്കളാണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ മമ്മൂട്ടിയുടെ മകൾ ഷമീമയുടയും മക്കളാണ് മരിച്ചത്. ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെൽത്ത് സെന്ററിൽ നഴ്‌സാണ്. മാതാവ് ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നഴ്‌സായി ജോലി ചെയ്യുന്നു. മരണ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഷമീമയും ഹാരിസും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞു ഷമീമയുടെ മാതാപിതാക്കൾ ദോഹയിലേക്ക് തിരിച്ചിട്ടുണ്ട്.