മഞ്ചേരി- ഇരുപത്തൊമ്പതുകാരിയായ വീട്ടമ്മക്ക് വാട്‌സ്ആപിലൂടെ അശ്ലീല ചിത്രങ്ങളയക്കുകയും ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
പടിഞ്ഞാറെ ചാത്തല്ലൂര്‍ പൂളക്കത്തൊടി സുജിത്ത് (28), കിഴക്കെ ചാത്തല്ലൂര്‍ അട്ടി മംഗലശേരി സാജന്‍ (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. നാലു പ്രതികളുള്ള കേസില്‍ ഒന്നാം പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.