Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീലിനോട് ഏഴ് ചോദ്യങ്ങളുന്നയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം- ബി.ടെക് മാർക്ക് ദാനത്തിൽ മന്ത്രി കെ.ടി ജലീലിനോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർക്ക് ദാനത്തിൽ മന്ത്രി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ:

1. ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് കേരള സാങ്കേതിക സർവ്വകലാശാലയിലും, എം ജി സർവ്വകലാശാലയിലും അദാലത്തിൽ പങ്കെടുത്തത്?

2. അദാലത്തുകളിൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ മാർക്ക് ദാനം തിരുമാനിച്ചത്?

3. എം ജി സർവ്വകലാശാലയിൽ അദാലത്തിൽ തിരുമാനിച്ച മാർക്ക് ദാനത്തിനുള്ള തീരുമാനം അക്കാദമിക് കൗൺസിലിന്റെ പരിഗണനക്ക് വിട്ട വി സി, അദ്ദേഹം തന്നെ അധ്യക്ഷനായ സിന്ഡിക്കേറ്റ് അഞ്ച് മാർക്ക് വീതം ദാനം നൽകാൻ തിരുമാനിക്കുന്നതെങ്ങിനെ?

4. ഏഴ് ദിവസത്തെ നോട്ടീസിൽ പ്രത്യേക അക്കാദമിക് കൗൺസിൽ വിളിച്ച് ചേർക്കാൻ വി സിക്ക് അധികാരം ഉണ്ടെന്നിരിക്കെ അത് ചെയ്യാതെ അജണ്ടക്ക് പുറത്തുള്ള വിഷയമായി സിണ്ടിക്കേറ്റിൽ ഈ മാർക്ക് ദാനം പരിഗണിച്ചതെന്തിന്?

5. അക്കാദമിക് കൗൺസിലിന് മാർക്ക് ദാനം ചെയ്യാൻ അവകാശമുണ്ടോ?

6. റിസൾട്ട് പ്രഖ്യാപിച്ച ശേഷം, പാസ് ബോർഡിന്റെ ശുപാർശയില്ലാതെ വർഷം ഏതെന്ന് പോലും പറയാതെ 5 മാർക്ക് വീതം ദാനം ചെയ്യാൻ സിന്ഡിക്കേറ്റ് തിരുമാനിച്ചത് ഏത് നിയമ പ്രകാരം?

7. നഴ്‌സിംഗ് മാർക്ക് ദാനത്തിൽ പരീക്ഷ കമ്മിറ്റിയുടെ ശുപാർശ നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും വൈസ് ചാൻസലർ സിണ്ടിക്കേറ്റിന്റെ/ അക്കാദമിക് കൗൺസിലിന്റെ അധികാരം ഉപയോഗിച്ചത് ചട്ടപ്രകാരമാണോ?

ഇതിനെല്ലാം മന്ത്രി മറുപടി പറയണം.
 

Latest News