ഭാര്യക്ക് നേരെ ചുറ്റിക എറിഞ്ഞു; സൗദി പൗരന്റെ കേസ് കോടതിയില്‍

റിയാദ്- ഭാര്യയെ ചുറ്റിക കൊണ്ട് എറിഞ്ഞ സൗദി പൗരനെതിരായ കേസ് കോടതിക്ക് പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറി. സൗദി പൗരന്റെ ചുറ്റികയേറില്‍ നിന്ന് തലനാരിഴയ്ക്കാണ് ഭാര്യ രക്ഷപ്പെട്ടത്.

വീടിനു മുന്നില്‍ ഡ്രൈവറെ കാത്തു നില്‍ക്കുന്നതിനിടെയാണ് ഭാര്യയുടെ ശിരസ്സിനു നേരെ സൗദി പൗരന്‍ ചുറ്റിക എറിഞ്ഞത്. നേരത്തെയും സമാന കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

സൗദി പൗരന്‍ ഭാര്യയുടെ ശിരസ്സിനു നേരെ ചുറ്റിക എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ചിത്രീകരിച്ചിട്ടുണ്ട്.

 

Latest News