വാദി ദവാസിർ- കുഴൽക്കിണറിൽ വീണ് മരണത്തെ മുഖാമുഖം കണ്ട ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി. 14 ഇഞ്ച് വ്യാസവും 400 മീറ്റർ താഴ്ചയുമുള്ള കുഴൽക്കിണറിലാണ് ഇന്ത്യക്കാരൻ വീണത്.
അത്യാധുനിക സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നടത്തിയ ഊർജിത ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് അധികൃതർ മണിക്കൂറുകൾക്കു ശേഷം ഇന്ത്യക്കാരനെ പുറത്തെടുത്തു.
സിവിൽ ഡിഫൻസ് അധികൃതർ പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തിയതാണ് ഇന്ത്യക്കാരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. പരിക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിലേക്ക് നീക്കി.