Sorry, you need to enable JavaScript to visit this website.

ജോളിപ്പേടിയില്‍ കൂടത്തായിയില്‍  കുഞ്ഞുങ്ങള്‍ ഉറങ്ങുന്നില്ല 

താമരശ്ശേരി-കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. അടുത്ത് പരിചയമുണ്ടായിരുന്ന ജോളി ഇത്രയും കൊലപാതകങ്ങള്‍ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ക്ക് സാധിച്ചിട്ടില്ല. പലര്‍ക്കും ഇപ്പോള്‍ മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.
കുട്ടികള്‍ പേടിച്ച് കരയുന്നു. ഈ സാഹചര്യത്തില്‍ കൂടത്തായിയില്‍ നാട്ടുകാര്‍ക്ക് കൗണ്‍സിലിങ് നടക്കുകയാണ്. ജോളി ഇടക്കിടെ സമീപത്തുള്ള അംഗണ്‍വാടിയില്‍ വരും. സുഖവിവരമന്വേഷിക്കും. കുശലാന്വേഷണം നടത്തുമെന്ന് അവിടുത്തെ ടീച്ചര്‍ പറയുന്നു.അംഗണ്‍വാടിയില്‍ വരാറുണ്ടായിരുന്നുവെങ്കിലും ഒരിക്കലും കുട്ടികളുമായി ജോളി സംസാരിക്കാറുണ്ടായിരുന്നില്ല. കുട്ടികളുടെ അടുത്തേക്ക് പോകില്ല, അവരോട് സ്‌നേഹം കാണിച്ചിരുന്നില്ല എന്ന് പൊന്നാമറ്റം തറവാട്ടിനടുത്ത അംഗണ്‍വാടി ടീച്ചറായിരുന്ന ഏലിയാമ്മ ഓര്‍ക്കുന്നു.

Latest News