ബുറൈദ- സ്വന്തം സഹോദരിമാർ അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മഹാ ബിൻത് അഹ്മദ് അൽഅനസി, സഹോദരി നോഫ് എന്നിവരെ കഴുത്തറുത്തും സിറിയക്കാരൻ ആയിദ് അബ്ദുൽ മജീദ് മുഹമ്മദിനെ കുത്തിയും കൊലപ്പെടുത്തിയ ഖാലിദ് ബിൻ അഹ്മദ് ബിൻ അബ്ദുൽ മുഹ്‌സിൻ അൽഅനസിക്ക് അൽഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.