റിയാദ്- ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അബ്ദുൽ മുഹ്‌സിൻ അൽഫദ്‌ലിയുമായി കൂടിക്കാഴ്ച നടത്തി.
കാർഷിക മേഖലയിൽ പരസ്പര സഹകരണത്തെക്കുറിച്ചായിരുന്നു ചർച്ച. ഡി.സി.എം ഡോ.പ്രദീപ് രാജ് പുരോഹിത്, സെക്കന്റ് സെക്രട്ടറി രാംബാബു എന്നിവർ അംബാസഡറോടൊപ്പമുണ്ടായിരുന്നു.