തിരുവനന്തപുരം- മരട് ഫ്ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെ 18 കോടി രൂപ സർക്കാർ കണ്ടുകെട്ടി. നിർമ്മാതാക്കളുടെ 200 ഓളം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫ്ളാറ്റ് നിർമ്മാതാക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അവരുടെ മുഴുവൻ ആസ്തിയും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചിട്ടുണ്ട്. അതിനായി രജിസ്‌ട്രേഷൻ വകുപ്പിനും റവന്യൂ വകുപ്പിനും കത്ത് നൽകി. നിർമ്മാതാക്കൾക്ക് സംസ്ഥാനത്തുള്ള ആസ്തികളുടെ വിവരങ്ങൾ കൈമാറാൻ രജിസ്‌ട്രേഷൻ ഐജിക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കുമാണ് ക്ത്ത നൽകിയത്. അവരുടെ പങ്കാളികളായ മറ്റ് കമ്പനികളുടേയും ആസ്തിയും കണ്ടുകെട്ടും.