തിരൂര്‍- റെയില്‍പാതയുടെ സമീപത്തുള്ള വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാളത്തിലേക്ക് ഓടിക്കയറി രണ്ടു വയസ്സുകാരി ട്രെയ്ന്‍ ഇടിച്ചു മരിച്ചു. തിരൂര്‍ മുത്തൂര്‍ തൈവളപ്പില്‍ മരക്കാരിന്റെ മകള്‍ ഷന്‍സയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാവ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. റെയില്‍പാളം അറ്റക്കുറ്റപ്പണിക്കായി എത്തിയ ട്രെയ്‌നിനു മുന്നിലാണ് കുട്ടി പെട്ടുപോയത്. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.