റിയാദ് - സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ രണ്ടു വേലക്കാരികള്‍ ഉള്‍പ്പെട്ട ആറംഗ മദ്യനിര്‍മാണ സംഘത്തെ റിയാദില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആറു പേരും അനധികൃത താമസക്കാരാണ്.
ഈസ്റ്റ് റിംഗ് റോഡില്‍ വെച്ച് മദ്യനിര്‍മാണ, വിതരണ സംഘത്തില്‍ ഒരാളാണ് ആദ്യം അറസ്റ്റിലായത്. ഇതിനു പിന്നാലെയാണ് മദ്യനിര്‍മാണ കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന രണ്ടു ഫ് ളാറ്റുകള്‍ അധികൃതര്‍ റെയ്ഡ് ചെയ്തത്. വിതരണത്തിന് തയാറാക്കിയ മദ്യ ശേഖരവും വന്‍ വാഷ് ശേഖരവും ഫ്‌ളാറ്റുകളില്‍ കണ്ടെത്തി.
മദ്യ നിര്‍മാണ, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളെ കുറിച്ച് റിയാദ് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. മദ്യനിര്‍മാണ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സ്‌നാപ് ചാറ്റ് അക്കൗണ്ടിലൂടെ അധികൃതര്‍ പുറത്തുവിട്ടു.