ദുബായ്- ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമുള്ള യു.എ.ഇയിലെ നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാരുടെ തൊഴില്‍ സുരക്ഷ ആശങ്കയിലായി. നഴ്‌സുമാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ വിദ്യാഭ്യാസ നിബന്ധനയാണ് വിനയാകുന്നത്.
ഉത്തര എമിറേറ്റുകളില്‍ ഇതിനകം ഇരുന്നൂറോളം നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായി. രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് ബിരുദം മിനിമം വിദ്യാഭ്യാസ യോഗ്യതയായി നിജപ്പെടുത്തിയതാണ് ഡിപ്ലോമ മാത്രമുള്ള പരിചയസമ്പന്നരായ നഴ്‌സുമാരെ കുടുക്കിയത്. ജോലി നഷ്ടമാകാത്ത നിരവധി പേരെ തരംതാഴ്ത്തുകയും ചെയ്തു.
ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാര്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ യു.എ.ഇയിലെ യൂണിവേഴ്‌സിറ്റികളില്‍നിന്ന് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് പ്രോഗ്രാം ചെയ്യണം. 2020 നകം ഇത് ചെയ്തില്ലെങ്കില്‍ ജോലിയില്‍ തുടരാനാവില്ല.
കോഴ്‌സിന് ചേര്‍ന്ന നിരവധി നഴ്‌സുമാര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റിന് യൂനിവേഴ്‌സിറ്റികള്‍ക്ക് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടതും വിനയായി. പ്രശ്‌ന പരിഹാരത്തിന് ഇന്ത്യന്‍ എംബസി ഇടപെടണമെന് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു.